ചെന്നൈ:പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്, വാര്‍ത്താ താരമായ പ്രണവ് ചെന്നൈയിലെ വസതിയിലെത്തി സ്‌റ്റൈല്‍ മന്നനെ കണ്ടു. പ്രണവ് വരച്ച രജനിയുടെ ഛായാചിത്രം സന്ദര്‍ശനത്തിനിടെ കൈമാറി. രജനിയുടെ കടുത്ത ആരാധകനായ പ്രണവിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു താരത്തെ നേരില്‍ കാണുകയെന്നത്. ഈ കൂടിക്കാഴ്ചക്ക് പിന്നിലുമുണ്ട് ചെറിയ ഫ്‌ളാഷ് ബാക്ക്. കഴിഞ്ഞ ദിവസം പ്രണവ് പിണറായി വിജയനെ കണ്ടതും അദ്ദേഹത്തിന് 'ഷേക്ക് ലെഗ്' നല്‍കുന്നതും വൈറലായിരുന്നു. അതിര്‍ത്തി കടന്നുപോലും വൈറലായതിന് പിന്നാലെയാണ് ഒരു തമിഴ് വാരിക പ്രണവിനെ അഭിമുഖം നടത്തുന്നത്, അതിലാണ് രജനിയെ കാണാനുള്ള തന്റെ സ്വപ്‌നം തുറന്നുപറഞ്ഞത്. വൈകാതെ സ്‌റ്റൈല്‍ മന്നന്റെ ക്ഷണവും എത്തി.താന്‍ വരച്ച അദ്ദേഹത്തിന്റെ ഫോട്ടോയും കൂടെ കരുതിയാണ് പ്രണവ് പോയത്. രജനിയുമൊത്തുള്ള സെല്‍ഫി പ്രണവ് കാല് കൊണ്ടെടുത്തു. രജനി പ്രണവിനെ പൊന്നാടയണിയിച്ചു. കഴിഞ്ഞ മാസമാണ്, താന്‍ സ്വരുക്കൂട്ടിവെച്ച തുക പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്, മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്. ഇതോടെയാണ് പ്രണവ് വാര്‍ത്തകളില്‍ നിറഞ്ഞത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍