തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്

 ന്യൂഡല്‍ഹി: 2019ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്. ടി.എം.സി എം.പി മഹുവ മൊയ്ത്ര നല്‍കിയ ഹരജിയിലാണ് വോട്ടര്‍മാരുടെ എണ്ണത്തെക്കുറിച്ചും എണ്ണിയ വോട്ടുകളെക്കുറിച്ചും തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയത്. അന്തിമഫലം തയ്യാറാക്കി ഏഴ് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കാനാണ് നിര്‍ദ്ദേശംരേഖപ്പെടുത്തിയ മൊത്തം വോട്ടുകള്‍, വോട്ടെണ്ണലിന്റെ ഫലം, അന്തിമ ഫല ഷീറ്റ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണമെന്ന് 1961ല്‍ നിലവില്‍ വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും മഹുവ മൊയ്ത്രക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയെ അറിയിച്ചു. 2004 മുതല്‍ ഈ രീതി നിലവില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ 2019 പൊതുതെരഞ്ഞെടുപ്പോടെ അത് നിര്‍ത്തലായെന്നും അഭിഭാഷകന്‍ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിലെ ആദ്യത്തെ നാല് ഘട്ടങ്ങളില്‍ വോട്ടെണ്ണലിന്റെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയെങ്കിലും ആകെ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും ഘട്ടങ്ങളില്‍ അങ്ങനെ ചെയ്യുന്നത് നിര്‍ത്തി. ഇത് ബംഗാളില്‍ മാത്രമായിരുന്നോ എന്ന സുപ്രിം കോടതി ബഞ്ചിന്റെ ചോദ്യത്തിന് പരാതിക്കാരി പശ്ചിമബംഗാളില്‍ നിന്നുള്ള എം.പിയാണെന്നും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇങ്ങിനെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ട കാര്യമില്ലെന്നും ശങ്കരനാരായണന്‍ അറിയിച്ചു. ഫോമുകളുടെ പ്രസിദ്ധീകരണം തെരഞ്ഞെടുപ്പ് മാനുവല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍