ലോകമെമ്പാടുമുള്ള പ്രതിഭകള്‍ക്ക് പൗരത്വം; അവസരവുമായി സൗദി അറേബ്യ

 സൗദി :ലോകമെമ്പാടുമുള്ള പ്രതിഭകള്‍ക്ക് സൗദി അറേബ്യയുടെ പൗരത്വം നേടാന്‍ അവസരം. രാജ്യത്തിന് ഏതെങ്കിലും രീതിയില്‍ സേവനം ചെയ്യാനും വികസനത്തെ സഹായിക്കാനും കഴിയുന്നവര്‍ക്കാണ് സൗദി പൗരത്വം വാഗ്ദാനം ചെയ്യുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചു. ശരീഅത്ത്, മെഡിക്കല്‍, ശാസ്ത്രം, സാംസ്‌കാരികം, കായികം, വിനോദം, സാങ്കേതികം തുടങ്ങിയ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന പ്രതിഭാധനരായ ആളുകള്‍ക്ക് പൗരത്വം നല്‍കുവാനാണ് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ഇതിനായി യോഗ്യരായവുടെ പേര് വിവരങ്ങള്‍ നിര്‍ദേശിക്കുവാനും രാജകല്‍പനയുണ്ട്. വിദേശികളായ പ്രതിഭകള്‍ക്ക് മാത്രമല്ല, വിദേശികളായ ഭര്‍ത്താക്കരന്മാരില്‍ സൗദി വനിതകള്‍ക്ക് പിറന്ന മക്കള്‍, സൗദിയില്‍ ജനിച്ച് വളര്‍ന്നവര്‍, കുടിയൊഴിപ്പിക്കപ്പെട്ട ഗോത്രങ്ങളിലുള്ളവര്‍ തുടങ്ങിയവരിലെ മികച്ച പ്രതിഭകള്‍ക്കും വിവിധ മേഖലകളിലെ ശാസ്ത്രജ്ഞര്‍, ആഗോള പ്രതിഭകള്‍ തുടങ്ങിയവര്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പൗരത്വം നല്‍കും. കൂടാതെ വിശിഷ്ട പണ്ഡിതന്മാര്‍, ബുദ്ധിജീവികള്‍,സൃഷ്ടിപരമായ കഴിവുകളുള്ള വ്യക്തികള്‍, സ്‌പെഷ്യലിസ്റ്റുകള്‍ തുടങ്ങി ഉല്‍പാദനക്ഷമതയുള്ളതും രാജ്യത്തിന് സംഭാവന ചെയ്യുന്നതുമായ ആളുകള്‍ക്കും പൌരത്വം നല്‍കാന്‍ തീരുമാനമുണ്ട് വിവിധ മേഖലകളില്‍ രാജ്യത്തിന്റെ വികസനം എളുപ്പമാക്കുന്നതിന് സഹായകരമാകുന്ന ശാസ്ത്രജ്ഞര്‍ക്കും മികച്ച പ്രതിഭകള്‍ക്കും പൗരത്വം നല്‍കാനും രാജകല്‍പ്പനയില്‍ വ്യക്തമാക്കുന്നു. വിഷന്‍ 2030 പദ്ധതിക്കനുസൃതമായി വിവിധ പ്രതിഭാശാലികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് പുതിയ നീക്കത്തിലൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍