499 രൂപയ്ക്ക് പ്രത്യേക ഓഫര്‍ ബാര്‍ ഉടമ വെട്ടിലായി

 പാലക്കാട് :സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ ചെറിയൊരു വാഗ്ദാനം നഗരത്തിലെ ബാര്‍ ഉടമയെ വെട്ടിലാക്കി.499 രൂപ മുടക്കിയാല്‍ വരുന്ന ഞായറാഴ്ച വയറു നിറയെ ബിയറും ബിരിയാണിയും കഴിക്കാമെന്നായിരുന്നു വാഗ്ദാനം. സംഭവം കണ്ടവര്‍ കണ്ടവര്‍ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്തു.ഫോണ്‍ വിളികള്‍ കൂടിയതോടെ ഒരു കൂപ്പണില്‍ ഒരാള്‍ക്കേ പ്രവേശനമുള്ളൂ എന്നായി. ഇതിനിടയിലാണ് സംഭവം എക്‌സൈസിന്റെ ശ്രദ്ധയിലെത്തിയത്.എക്‌സൈസുകാര്‍ ഉപഭോക്താക്കളെന്നമട്ടില്‍ വിളിച്ചപ്പോഴും സംഭവം ശരിയാണെന്നായിരുന്നു പ്രതികരണം. ഇതോടെ മദ്യമുള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ പരസ്യം തടയുന്ന നിയമമനുസരിച്ച് കേസായി.പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കേസെടുത്തു ലൈസന്‍സ് ചട്ടം ലംഘിച്ചതിനാണ് കേസ് കാല്‍ലക്ഷം രൂപ വരെ പഴി ലഭിക്കാവുന്ന കേസാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഉച്ചയ്ക്കു ശേഷം വിളിച്ചവരോട് എക്‌സൈസുകാരുടെ നിര്‍ദ്ദേശമനുസരിച്ച് പരിപാടി മാറ്റിവെച്ചെന്നായിരുന്നു മറുപടി.വൈകീട്ടോടെ ഫോണ്‍ വിളികള്‍ക്ക് മറുപടിയില്ലാതായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍