പെരുമ്പാവൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍മരിച്ചു 17 പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു മരണം. തമിഴ്‌നാട് സ്വദേശി ധര്‍മ്മലിംഗമാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂപതി എന്നയാളുടെ നില ഗുരുതരം. തിരുപ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ നിറുത്തിയിട്ടിരുന്ന തടി ലോറിയില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഈ വാഹനങ്ങള്‍ വന്ന് ഇടിയ്ക്കുകയായിരുന്നു. ആദ്യം മിനിബസ് ലോറിയുടെ പിന്നിലിടിച്ചു. പിന്നാലെ കാറും വന്നിടിച്ചു. ലോറി ഡ്രൈവര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് പോയ സമയത്തായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍