അസമില്‍ 1.29 ലക്ഷം പേരെ വിദേശികളായി പ്രഖ്യാപിച്ചു; ആറു പേരെ നാടുകടത്തി

 ഗോഹട്ടി: അസമില്‍ 1.3 ലക്ഷത്തോളം പേരെ വിദേശികളായി പ്രഖ്യാപിച്ചു. ഇതില്‍ ആറ് പേരെ നാടുകടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. നാടുകടത്തിയ ആറില്‍ നാലുപേര്‍ ബംഗ്ലാദേശുകാരും രണ്ട് പേര്‍ അഫ്ഗാനിസ്താനികളുമാണെന്നാണ് കേന്ദ്രമന്ത്രാലയം പറയുന്നത്. 2019 ഒക്ടോബറിലെ കണക്കനുസരിച്ച് അസമിലെ ഫോറിന്‍ ട്രൈബ്യൂണലുകള്‍ 1.14 ലക്ഷം പേരെ ഇന്ത്യക്കാരായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. എന്‍.ആര്‍.സിയില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെട്ട ആളുകള്‍ക്ക് അപ്പീല്‍ നല്‍കുന്നതിനുള്ള സംവിധാനമുണ്ട്. ഒരു കുട്ടിയെ പോലും വിദേശികളായി ട്രൈബ്യൂണലുകള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസിയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു.അസം സര്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് 2019 ഒക്ടോബര്‍ വരെ മൊത്തം 4,68,905 കേസുകളാണ് ട്രൈബ്യൂണലിലേക്ക് എത്തിയത്. അസമില്‍ 290 സ്ത്രീകളെ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍