മസ്റ്ററിംഗ് അംഗീകൃത അക്ഷയകേന്ദ്രങ്ങളില്‍ നടത്തണം: മേയര്‍ കെ.ശ്രീകുമാര്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കള്‍ അംഗീകൃത അക്ഷയ സെന്ററുകള്‍ വഴി മസ്റ്ററിംഗ് നടത്തണമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. അക്ഷയ സെന്ററുകള്‍ അല്ലാത്ത ചില ഓണ്‍ലൈന്‍ സേവനദാതാക്കള്‍ ഫീസ് ഈടാക്കിക്കൊണ്ട് മസ്റ്ററിംഗ് എന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനായി പരാതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷ മസ്റ്ററിംഗ് (ജീവന്‍രേഖ) നിലവില്‍ അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. മസ്റ്ററിംഗ് നടത്തിയാല്‍ മാത്രമെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. ഇപിഎഫ് അംഗങ്ങള്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന ജീവന്‍ പ്രമാണ്‍ വെബ്‌സൈറ്റിലൂടെ അംഗീകാരമില്ലാത്ത കംപ്യൂട്ടര്‍ സെന്ററുകള്‍ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കള്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്യുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരുടെ 'സേവന' വെബ് സൈറ്റില്‍ അപ്‌ഡേറ്റഡ് ആകില്ല.
ഇത്തരം സെന്ററുകളിലൂടെ പെന്‍ഷനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതല്ല. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ മസ്റ്ററിംഗ് തികച്ചും സൗജന്യമാണ്. തിരുവനന്തപുരം നഗരസഭാ മെയിന്‍ ഓഫീസില്‍ മസ്റ്ററിംഗിനായി പ്രത്യേക കൗണ്ടറുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. അവധി ദിവസങ്ങളിലും കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന് മേയര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍