ഖത്തര്‍ എയര്‍വേയ്‌സും ഇന്‍ഡിഗോ എയര്‍ലൈന്‍സും തമ്മില്‍ ധാരണ

ദോഹ:ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സും തമ്മില്‍ ബിസിനസ് പങ്കാളിത്തത്തിന് ധാരണ.ഇരുകമ്പനി മേധാവികളും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസം ഉണ്ടായേക്കും. ഇതോടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ അത്യാധുനിക വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്‍ഡിഗോ കൂടുതല്‍ രാജ്യന്തര സര്‍വീസുകള്‍ ആരംഭിക്കും.ഇന്ത്യന്‍ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി ബിസിനസ് പങ്കാളിത്തമുണ്ടാക്കാന്‍ നേരത്തെ തന്നെ ഖത്തര്‍ എയര്‍വേയ്‌സ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഇരു കമ്പനികള്‍ക്കുമിടയില്‍ നിര്‍ണായക ധാരണങ്ങള്‍ ഉണ്ടായതായും വരും ദിവസം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വിവരം. ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കിറും ഇന്‍ഡിഗോ സി.ഇ.ഒ റോണോ ജോയ് ദത്തയും വ്യാഴാഴ്ച്ച സംയുക്ത പ്രസ്താവന നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജെറ്റ് എയര്‍വേയ്‌സ്ഇത്തിഹാദ് മാതൃകയില്‍ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇരു സ്ഥാപനങ്ങളും തയ്യാറെടുക്കുന്നത്. ഇതോടെ ദോഹ ഉള്‍പ്പെടെ ഇന്‍ഡിഗോയുടെ വിവിധ രാജ്യാന്തര സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ അത്യാധുനികവിമാനങ്ങള്‍ ഉപയോഗിക്കാന്‍ ധാരണയാകും. ഒപ്പം കൂടുതല്‍ പുതിയ സര്‍വീസുകള്‍ തുടങ്ങാനും ഇന്‍ഡിഗോയ്ക്ക് പദ്ധതിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍