പരിമിത ഓവര്‍ ക്രിക്കറ്റിലും അശ്വിനെ പരിഗണിക്കണം: പിന്തുണയുമായി ഹര്‍ഭജന്‍ സിംഗ്

 മുംബൈ: പരിമിത ഓവറില്‍ ക്രിക്കറ്റിലേക്ക് ആര്‍. അശ്വിനെയും പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ആദ്യ ഓവറുകളില്‍ ബോള്‍ ചെയ്യാന്‍ ഒരു സ്പിന്നറെയാണ് നോക്കുന്നതെങ്കില്‍ അശ്വിനെ പരിഗണിക്കണം. അദ്ദേഹം മികച്ച വിക്കറ്റ് ടേക്കറാണ്. എന്തു കൊണ്ടാണ് അശ്വിന് അവസരം കൊടുക്കാത്തത് ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകദിന, ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനായി സെലക്ടര്‍മാര്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് ഹര്‍ഭജന്റെ ആവശ്യം. സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായ വാഷിംഗ്ടണ്‍ സുന്ദര്‍, കൃണാല്‍ പാണ്ഡ്യ എന്നിവരുടെ ഫോം അളക്കും. യുസ്‌വേന്ദ്ര ചാഹലോ രവീന്ദ്ര ജഡേജയോ ടീമിലുണ്ടായേക്കാം. എന്നാല്‍ ടെസ്റ്റില്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും അശ്വിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. രണ്ടു വര്‍ഷമായി അശ്വിന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. 2017ന് ശേഷം ചാഹലും കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍