മാമാങ്കത്തിന്റെ റിലീസ് നീട്ടി

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് നീട്ടി. നവംബര്‍ 21ന് സിനിമ തീയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ഡിസംബര്‍ 12ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയുടെ റിലീസ് നീട്ടാനുള്ള കാരണം വ്യക്തമല്ല. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം ഉത്സവത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഉണ്ണി മുകുന്ദന്‍, അച്യുതന്‍, സിദ്ധിഖ്, അനു സിത്താര, കനിഹ, പ്രാചി തെഹ്ലന്‍, ഇനിയ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. എം. പത്മകുമാര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍