മലയാള സിനിമയില്‍ ജാതി വിവേചനമില്ല, തോന്നലുകള്‍ വ്യക്തിപരം: ടൊവീനോ

ഷാര്‍ജ: മലയാള സിനിമയില്‍ ജാതി വിവേചനമില്ലെന്നു നടന്‍ ടൊവീനോ തോമസ്. അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറുമെന്നും ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ടൊവീനോ പറഞ്ഞു. മലയാള സിനിമയി ല്‍ വിവേ ചനമുണ്ടെന്ന പ്രചാരണം തെറ്റാണ്. വ്യക്തിപരമായ തോന്നലുകളില്‍നിന്നും മനോഭാവങ്ങളില്‍നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണത്. പഴയ കാലമല്ല. അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറും ടൊവീനോ പറഞ്ഞു.മലയാള സിനിമാ മേഖല വളരെ വേഗത്തില്‍ മുന്നേറുകയാണെന്നും പുതുമുഖങ്ങള്‍ക്ക് ഇനിയും അവസരങ്ങളുണ്ട്. കലാമൂല്യവും വിനോദമൂല്യവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഒരു സിനിമയുടെ വിജയത്തിന് ആവശ്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ പിന്നാക്കം പോയാല്‍ സിനിമയ്ക്കു പൂര്‍ണവിജയം നേടാനാവില്ലെന്നും ടൊവീനോ അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍