എന്നെയും കുടുംബത്തെയും കാത്തതിന് നന്ദി; എസ്പിജിക്ക് രാഹുലിന്റെ ആശംസ

ന്യൂഡല്‍ഹി: എസ്പിജി അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെയും കുടുംബത്തെയും വര്‍ഷങ്ങളായി സംരക്ഷിച്ച എസ്പിജിയിലെ എന്റെ എല്ലാ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഒരു വലിയ നന്ദി. നിങ്ങളുടെ സമര്‍പ്പണത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. എസ്പിജി അംഗങ്ങള്‍ക്ക് നല്ല ഭാവി നേരുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. പകരം സിആര്‍പിഎഫിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുക. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷ കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്രം പിന്‍വലിച്ചിരുന്നു. നിലവില്‍ സിആര്‍പിഎഫിനാണ് മന്‍മോഹന്‍ സിംഗിന്റെ സുരക്ഷ ചുമതല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍