ഇരുപത്തിരണ്ട് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മമ്മൂട്ടി


രുപത്തിരണ്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ഏപ്രിലില്‍ തുടങ്ങും.ഓണത്തിനാണ് ചിത്രത്തിന്റെ റീലിസ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ഈ ചിത്രം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് സത്യന്റെ മമ്മൂട്ടിചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളുടെയും രചന ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതായിരുന്നു. മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒടുവില്‍ ഒന്നിച്ചത് 1997 ല്‍ ഒരാള്‍ മാത്രം എന്ന ചിത്രത്തിലാണ്.കളിക്കളം, അര്‍ത്ഥം ഗോളാന്തര വാര്‍ത്തകള്‍, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്‌ളൂര്‍ നോര്‍ത്ത്, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കനല്‍ക്കാറ്റ് എന്നിവയാണ് മമ്മൂട്ടി സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന മറ്റു ചിത്രങ്ങള്‍. ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, കിന്നാരം എന്നീ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ അതിഥി വേഷങ്ങളും മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍