കുടുംബശ്രീയുടെ വളര്‍ച്ചയ്ക്കു സാമ്പത്തിക പ്രതിബദ്ധതകൂടി കൊണ്ടുവരണം: മന്ത്രി

കൊപ്രക്കളം: കുടുംബശ്രീയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ഘടകങ്ങളില്‍ സാമൂഹിക പ്രതിബദ്ധതക്കൊപ്പം സാമ്പത്തിക പ്രതിബദ്ധത തയും കൊണ്ടുവരണമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കയ്പമംഗലം സര്‍വീസ് സഹകരണ ബാങ്ക്, കയ്പമംഗലം പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'മുറ്റത്തെ മുല്ല' പദ്ധതി കയ്പമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ പ്രസ്ഥാനത്തിന്റെയും ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാവുന്നതുസമൂഹമന:സാക്ഷിയിലാണ്. കുടുംബശ്രീയുടെ ഇടപെടലുകള്‍ സമൂഹം ശ്രദ്ധിക്കുന്നതുകൊണ്ടുതന്നെ ഓരോ പദ്ധതിയും ശ്രദ്ധാപൂര്‍വം ഏറ്റെടുക്കണം. ജനങ്ങള്‍ക്കുള്ള വിശ്വസ്തതയാണ് മറ്റേതു പ്രസ്ഥാനത്തെക്കാളും കുടുംബശ്രീയെ മുന്നില്‍ നിര്‍ത്തുന്നത്. ഇടപെടുന്ന എല്ലാ മേഖലയിലും വിശ്വാസം പുലര്‍ത്തുന്നതുകൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ ഇക്കാര്യത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ അബീദലി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായി. കൊടുങ്ങല്ലൂര്‍ അസി. രജിസ്ട്രാര്‍ സി കെ ഗീത പദ്ധതി വിശദീകരണം നടത്തി. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു വായ്പാവിതരണ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ പുതിയവീട്ടില്‍, കയ്പ്പമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദേവാനന്ദന്‍, കുടുംബശ്രീ ചെയര്‍പേഴ് സണ്‍ മിനി അരയങ്ങാട്ടില്‍, അഡ്വ. വി.കെ.ജ്യോതിപ്രകാശ്, മുഹമ്മദ് ചാമക്കാല,വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.ഉദ്ഘാടനത്തിന്റെ ഭാഗമായി കാളമുറിയില്‍നിന്നും നൂറുകണ ക്കിനുപേര്‍ അണിനിരന്ന ഘോഷയാത്രയുമുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍