ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കള്‍

കുറ്റ്യാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിനായി ശക്തമായി നിലകൊണ്ട വരായിരുന്നുവെന്ന് കെ. മുരളിധരന്‍ എംപി. ആ അര്‍പ്പണബോധം പുതു തലമുറ ഏറ്റെടുക്കണമെന്നും അദേഹം പറഞ്ഞു. കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലെ തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന പി. ബാലകൃഷ്ണ കുറുപ്പിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മരക്കാട്ടേരി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹ സമിതി അംഗം വി.എം. ചന്ദ്രന്‍, ഡിസിസി ജന. സെക്രട്ടറിമാരായ പ്രമോദ് കക്കട്ടില്‍, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍, സി.വി. കുഞ്ഞികൃഷ്ണന്‍, നിയോജക മണ്ഡലം ജന: സെക്രട്ടറി കെ.പി. അബ്ദുള്‍ മജീദ്, യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലിമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡന്റ് എസ്.ജെ. സജീവ് കുമാര്‍, പി.പി. ആലികുട്ടി എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍