മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വയ്‌ക്കേണ്ടെന്ന് എന്‍സിപിയോട് ശിവസേന

 മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍സിപി ലക്ഷ്യം വയ്‌ക്കേണ്ടെന്ന സൂചനകള്‍ നല്‍കി ശിവസേന. സേനാ നേതാവ് സഞ്ജയ് റാവത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ശരദ് പവാര്‍ അദ്ദേഹത്തിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നോട്ട് വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ശരിയല്ലെന്ന് റാവത്ത് തുറന്നടിച്ചു. മഹാരാഷട്രയിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയായി വേണ്ടത് ഉദ്ധവ് താക്കറെയെയ ആണ്. മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനത്ത് അവര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ശിവസേന കോണ്‍ഗ്രസ് എന്‍സിപി നേതാക്കള്‍ ഇന്ന് അന്തിമ ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍