ബിഎസ്എന്‍എല്‍ വിആര്‍എസിനു ഡിസം. മൂന്നുവരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി(ബിഎസ്എന്‍എല്‍)ലെ സ്വമേധയാ വിരമിക്കല്‍ പദ്ധതി (വിആര്‍എസ്)യില്‍ ഡിസംബര്‍ മൂന്നുവരെ ചേരാം. തിങ്കളാഴ്ചയാണു സ്‌കീം നിലവില്‍ വന്നത്. എംടിഎന്‍എലും വിആര്‍എസ് പ്രഖ്യാപിച്ചു.കമ്പനിയിലെ ഒന്നരലക്ഷം ജീവനക്കാരില്‍ ഒരുലക്ഷത്തിലധികം പേര്‍ വിആര്‍എസിന് അര്‍ഹരാണ്. 80,000 പേരെങ്കിലും വിആര്‍എസ് എടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പുര്‍വാര്‍ പറഞ്ഞു. ഇതുവഴി ശമ്പളച്ചെലവില്‍ 7000കോടി രൂപ ലാഭിക്കാം.അമ്പതുവയസായ എല്ലാ ജീവനക്കാര്‍ക്കും വിആര്‍എസിന് അപേക്ഷിക്കാം. സര്‍വീസില്‍ ഉണ്ടായിരുന്ന വര്‍ഷം ഓരോന്നിനും 35 ദിവസത്തെ ശമ്പളവും പെന്‍ഷനും ശേഷിക്കുന്ന ഓരോ വര്‍ഷത്തിനും 25 ദിവസത്തെ ശമ്പവുമാണ് എക്‌സ്‌ഗ്രേഷ്യ ആയി നല്‍കുക. മറ്റു റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും നല്‍കും.ബിഎസ്എന്‍എലും എംടിഎന്‍എലും വര്‍ഷങ്ങളായി നഷ്ടത്തിലാണ്. ഇവയെ ലയിപ്പിച്ചു പുനരുജ്ജീവിപ്പിക്കാനായി 69,000 കോടി രൂപയുടെ ഒരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ 17,160 കോടി രൂപ വിആര്‍എസിനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍