വൃദ്ധജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ

കൊല്ലം: വൃദ്ധജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. നിര്‍ദ്ധന വയോജനങ്ങളുടെ പുനരധിവാസത്തിന് കൊല്ലം കോര്‍പ്പറേഷന്‍ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 'തറവാട്' വൃദ്ധസദനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യ വിഷയങ്ങിലുള്ള നഗരസഭയുടെ കൃത്യമായ ഇടപെടലുകളാണ് ഇത്തരം സംരംഭങ്ങള്‍. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് കേരള സംസ്‌കാരം പരിവര്‍ത്തനപ്പെട്ടതിന്റെ ബാക്കിപത്രങ്ങളാണ് വൃദ്ധസദനങ്ങളെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഗോപിനാഥ്, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ. സത്താര്‍, എസ്. ഗീതാകുമാരി, പി.ജെ. രാജേന്ദ്രന്‍, ചിന്ത എല്‍. സജിത്, വി.എസ്. പ്രിയദര്‍ശനന്‍, ഷീബ ആന്റണി, ടി.ആര്‍. സന്തോഷ് കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുധീര്‍, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ പി. ജെ അജയകുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍