കാണാന്‍ കൊള്ളാവുന്ന സിനിമകളൊന്നും ഇറങ്ങുന്നില്ല: വിനായകന്‍

കാണാന്‍ കൊള്ളാവുന്ന സിനിമകളൊന്നും ഇന്നിറങ്ങുന്നില്ലെന്ന് നടന്‍ വിനായകന്‍. 'കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ വന്ന സിനിമകളില്‍ മനസില്‍ തങ്ങി നില്‍ക്കുന്ന അഞ്ചു ചിത്രങ്ങള്‍ പെട്ടെന്ന് പറയാനാകുമോ ഇല്ല. അതു തന്നെയാണ് ഇന്നത്തെ സിനിമകളുടെ കുഴപ്പവും.' '1980കളും തൊണ്ണൂറിന്റെ തുടക്കവുമെല്ലാം നമ്മുടെ സിനിമയുടെ സുവര്‍ണകാലമായിരുന്നു. അന്നു താന്‍ എല്ലാ സിനിമകളും കാണുമായിരുന്നു. ഇന്നു കാണാന്‍ കൊള്ളാവുന്ന സിനിമകള്‍ ഇറങ്ങുന്നില്ല. അഭിനയത്തില്‍ തിരക്കായതോടെ സിനിമ കാണല്‍ പൂര്‍ണമായും നിറുത്തി. വെറുതേ കളയാന്‍ സമയമില്ല എന്നതുകൊണ്ടാണിത്' ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ വ്യക്തമാക്കി.കഥ പൂര്‍ണമായും കേട്ടിട്ടല്ല താന്‍ ഒരു സിനിമയ്ക്കും ഡേറ്റ് നല്‍കുന്നതെന്നും വ്യക്തികളെ വിശ്വസിച്ച് പ്രോജക്ടുകള്‍ ഏറ്റെടുക്കുകയാണെന്നും വിനായകന്‍ പറഞ്ഞു. 'സിനിമയുടെ തിരക്കഥയില്‍ വിശ്വാസമില്ല. സിനിമ സംവിധാനം ചെയ്യുന്നയാള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍