മോദിക്കെതിരെ ആഞ്ഞടിച്ച് എസ്.പി.ബി

 ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് നടന്ന വിരുന്നിനിടെ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് മനസുതുറന്ന് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. സിനിമാ താരങ്ങളോട് പക്ഷപാതം കാണിച്ച ആ വിരുന്നില്‍ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത വിവേചനമാണെന്ന് എസ്.പി.ബി പറയുന്നു. ചില താരങ്ങളോട് കാണിച്ച ഇരട്ടത്താപ്പിലും പക്ഷപാതത്തിലും തനിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, കങ്കണ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങള്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തങ്ങളില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫോണുകള്‍ പിടിച്ചുവെച്ചതായും പകരം അതിനുള്ള ടോക്കണുകള്‍ നല്‍കിയതായും എസ്.പി.ബി പറഞ്ഞു. പക്ഷേ വിരുന്നിനിടെ ബോളിവുഡ് താരങ്ങള്‍ മോദിക്കൊപ്പം അവരുടെ ഫോണില്‍ സെല്‍ഫി എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തതായി ശ്രദ്ധയില്‍പെട്ടു. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ തനിക്ക് ആശയക്കുഴപ്പമുണ്ടെന്നും എസ്.പി.ബി പറഞ്ഞു. മോദിക്കൊപ്പം എന്തുകൊണ്ടാണ് ബോളിവുഡ് താരങ്ങളെ സെല്‍ഫി എടുക്കാന്‍ അനുവദിച്ചതെന്നും എസ്.പി.ബി ചോദിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍