അധികാരികളുടെ ഭാഗത്തു കുറ്റകരമായ അനാസ്ഥ: മന്ത്രി

തിരുവനന്തപുരം: ബത്തേരിയില്‍ പെണ്‍കുട്ടി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അധികാരികളുടെ ഭാഗത്തുനിന്നു കുറ്റകരമായ അനാസ്ഥ ഉണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്. ക്ലാസില്‍ വിദ്യാര്‍ഥികള്‍ ചെരിപ്പ് ഇടരുതെന്ന ഒരു നിര്‍ദേശവും വിദ്യാഭ്യാസ വകുപ്പ് നല്കിയിട്ടില്ല. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പ് അന്വേഷണം നടത്തും. സംഭവത്തില്‍ കൂടുതല്‍ പേര്‍ കുറ്റക്കാരെന്നു കണ്ടാല്‍ അവര്‍ക്കെതിരേയും നടപടി കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സ്‌കൂളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാനും മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍