ടംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ഔദ്യോഗിക തുടക്കമായി

വാഷിംഗ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ യുള്ള ഇംപീച്‌മെന്റ് നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്ക മായി. യുഎസ് പ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. 196നെതിരെ 232 വോട്ടുകള്‍ക്കാണ് യു.എസ് പ്രതിനിധി സഭയില്‍ ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റുകളാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. ഇനി പ്രമേയം സെനറ്റില്‍ കൂടി പാസാകേണ്ടതുണ്ട്. അത് പാസാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കന്‍ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റിന് വിധേയരായ രണ്ടു പ്രസിഡന്റുമാരാണ് ഇതുവരെ ഉണ്ടായിരുന്നത്. എബ്രഹാം ലിങ്കന്റെ മരണശേഷം അധികാരമേറ്റ ആന്‍ഡ്രു ജോണ്‍സനും മോണിക്ക ലെവിന്‍സ്‌കി വിവാദത്തില്‍ ഉള്‍പ്പെട്ട ബില്‍ക്ലിന്റണും. ജോ ബൈഡനെതിരെ അന്വേഷണം നടത്താന്‍ യുക്രൈന്‍ പ്രസിഡന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നതാണ് ട്രംപിനെതിരെയുള്ള ആരോപണം. മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന എതിരാളിയുമാണ് ജോ ബൈഡന്‍. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായുള്ള ട്രംപിന്റെ വിവാദ സംഭാഷണം ഒരു വിസില്‍ബ്ലോവറാണ് ആദ്യം പുറത്തുവിട്ടത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍