ഇന്ത്യക്കായി ലോകകപ്പ് നേടുക ലക്ഷ്യം:സഞ്ജു

 തിരുവനന്തപുരം: ഇന്ത്യക്കായി ലോകകപ്പ് നേടുകയെന്നതാണ് ലക്ഷ്യമെന്നും അതിനായി കഠിന പരിശ്രമം നടത്തുന്നുണ്ടെന്നും സഞ്ജു വി. സാംസണ്‍. ഇന്ത്യ ഃ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. ചലചിത്ര താരം മമ്മൂട്ടി ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കെസിഎ വെബ്‌സൈറ്റില്‍ ലഭിക്കും. പേടിഎം ആപ്പ്, പെടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ് (ംംം.ശിശെറലൃ.ശി, ുമ്യാേ.രീാ, സലൃമഹമരൃശരസലമേീെരെശമശേീി.രീാ) എന്നിവ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. പതിനൊന്ന് വയസ് മുതല്‍ ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും കാര്യവട്ടം സ്റ്റേഡിയത്തില്‍ കളിക്കുന്നത് സ്വപ്‌നസമാനമാണെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്തേത് നല്ല വിക്കറ്റാണ്, മികച്ച സ്‌കോര്‍ പിറക്കും, വരുംകാലത്ത് ഐപിഎല്‍ മത്സരങ്ങള്‍ക്കും കാര്യവട്ടം വേദിയാകുമെന്നാണ് പ്രതീക്ഷ. നാട്ടുകാരുടെ പിന്തുണ വളരെ വികാരധീനമാണ്. മത്സരത്തിനായി മൂന്ന് ദിവസം മുന്‍പേ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് ജയേഷ് ജോര്‍ജ് ഉള്ളത് വളരെ മുതല്‍ക്കൂട്ടാണ്. പരാജയങ്ങളും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടും കളിക്കാന്‍ അവസരം ലഭിക്കാത്തതുമെല്ലാം പോസിറ്റീവായാണ് കാണുന്നത്. കഠിന പരിശ്രമം നടത്തിയാല്‍ അവസരം തേടിയെത്തുമെന്നാണ് വിശ്വാസംസഞ്ജു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍