തൃണമൂലിലേക്ക് മടങ്ങാനൊരുങ്ങി ബിജെപി നേതാവ്; സുരക്ഷയൊരുക്കി മമത

 കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ ബിജെപി നേതാവിന് വൈ പ്ലസ് സുരക്ഷ യൊരുക്കി മമതയുടെ ബംഗാള്‍ സര്‍ക്കാര്‍. ബിജെപി നേതാവ് സോവന്‍ ചാറ്റര്‍ജിക്കാണ് വൈ പ്ലസ് സുരക്ഷ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞ ദിവസം സോവന്‍ ചാറ്റര്‍ ജി മമതയുടെ വീട്ടില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സോവന്‍ ചാറ്റര്‍ജി തൃണമൂലിലേക്ക് മടങ്ങുന്നതായി അഭ്യൂഹം പരന്നത്. ചാറ്റര്‍ജി പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന് മന്ത്രി ജ്യോതിപ്രിയോ മുല്ലികും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 14 ന് ആണ് സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ അദ്ദേഹത്തിന്റെ വൈ പ്ലസ് സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അദ്ദേഹം സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍