തിയ്യ സമുദായ സംവരണം ലഭ്യമാക്കണം

 കോഴിക്കോട് : മലബാറിലെ തിയ്യസമുദായാംഗങ്ങള്‍ക്ക് നഷ്ടപ്പെട്ട സംവരണാനുകൂല്യം ലഭ്യമാക്കാന്‍ പിന്നോക്ക വിഭാഗ കമ്മീഷന് തയ്യാറാകണമെന്ന് തിയ്യ മഹാസഭ കേന്ദ്ര നിര്‍വാഹ ക സമിതി യോഗം ആവശ്യപ്പെ ട്ടു. ഇതുസംബന്ധിച്ച് നിവേദനം കമ്മീഷന്‍ സമര്‍പ്പിച്ചിട്ട് ആറു വര്‍ഷത്തോളമായെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല എന്ന് യോഗം ചൂണ്ടിക്കാട്ടി. പി.വി ലക്ഷ്മണ്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.രാജശേഖരന്‍, ഇ.മുരളീധരന്‍,ഒ.കെ രാമചന്ദ്രന്‍, റീത്ത രാജേന്ദ്രന്‍, പി.സി നരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍