ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് ജി.സുധാകരന്‍

തിരുവനന്തപുരം: പൂതനാ പരാമര്‍ശത്തില്‍ തനിക്കുനേരെ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുണ്ടായെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ക്രിമിനലുകളെന്ന് മന്ത്രി ജി.സുധാകരന്‍. പൂതനാ പരാമര്‍ശം കൊണ്ടല്ല അരൂരില്‍ വിജയമുണ്ടായതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പോലും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങളിലൂടെ വീഴ്ച്ചകള്‍ മറയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. ഷാനിമോള്‍ ഉസ്മാനെതിരായ സുധാകരന്റെ പൂതന പരാമര്‍ശം തിരിച്ചടിയായെന്ന് ആലപ്പുഴ ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നെന്നായിരുന്നു റിപ്പോര്‍ട്ട് വന്നത്. പൂതന പരാമര്‍ശം ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കുറച്ചെന്ന് യോഗം വിലയിരുത്തി എന്നായിരുന്നു വാര്‍ത്ത. ഇതിനെ തള്ളിയാണ് ജി.സുധാകരന്‍ നേരിട്ട് രംഗത്തെത്തിയത്. എല്‍ഡിഎഫ് കുടുംബയോഗത്തിലായിരുന്നു ഷാനിമോള്‍ ഉസ്മാനെതിരായ മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് അരൂരില്‍ വിജയിക്കാനാകില്ല എന്നായിരുന്നു ജി.സുധാകരന്‍ പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍