ശരത് പവാറിനെ കാണാന്‍ അജിത് പവാര്‍ വീട്ടിലെത്തി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ അജിത് പവാര്‍ എന്‍സിപി മേധാവി ശരത് പവാറിനെ വസതിയിലെത്തി കണ്ടു. നിയമസഭയില്‍ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയും വീട്ടില്‍ എത്തിയിരുന്നു. എന്‍സിപിയെ ചതിച്ച് ബിജെപിയുമായി കൂടിച്ചേര്‍ന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനെ അധികാരത്തിലേറ്റാന്‍ പ്രഥമ പങ്കുവഹിച്ചിരുന്നത് അജിത് പവാറാണ്. എന്നാല്‍ ത്രികക്ഷി സഖ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിജെപിക്ക് തിരിച്ചടിയാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍