സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്തവര്‍ഷം പ്രാബല്യത്തിലാകും

സൗദി :സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വര്‍ഷം മുതല്‍ ആരംഭിച്ചേക്കും. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സന്ദര്‍ശകര്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യഥേഷ്ടം സഞ്ചരിക്കാനാകും. യു.എ.ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി പറഞ്ഞതാണ് ഇക്കാര്യം.
ടൂറിസം മേഖലയിലെ സംയോജിത പ്രവര്‍ത്തനങ്ങള്‍ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന്, ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തില്‍ സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു, ഇതിന് പിറകെയാണ് യു.എ.ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി സൗദിയുമായി ചേര്‍ന്ന് സംയുക്ത വിസ സമ്പ്രദായം നടപ്പിലാക്കുന്ന കാര്യം വെളിപ്പെടുത്തിയത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സൗദി സന്ദര്‍ശിക്കുന്നവര്‍ക്ക് യു.എ.ഇയും, യു.എ.ഇ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗദിയും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകും. 2020ല്‍ തന്നെ പദ്ധതി നടപ്പിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ധേഹം പറഞ്ഞു. ഇതിനായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംയുക്ത യോഗങ്ങളും ചര്‍ച്ചകളും നടന്നുവരികയാണ്. ഇരു രാജ്യങ്ങളിലേയും ദേശീയ വിമാന കമ്പനികള്‍ക്ക് നേട്ടമാകും വിധത്തില്‍ വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുവാനും, ടൂറിസംഹോട്ടല്‍ മേഖലകള്‍ക്ക് പുത്തനുര്‍വ്വേകാനും പദ്ധതി സഹായകരമാകുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. വിവിധ രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്കായി സൗദി ഇത് വരെ ഒരു ലക്ഷത്തോളം (96,000) വിസകളാണ് അനുവദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍