'മുഖരഹിത നികുതി നിര്‍ണയ' സംവിധാനം ഇന്ത്യയില്‍ നടപ്പാക്കുമെന്ന് മോദി

ബാങ്കോക്ക്: നികുതി പിരിക്കലുമായി ബന്ധപ്പെട്ട വിവേചനങ്ങളും ഭീഷണികളും ഒഴിവാക്കാന്‍ 'മുഖരഹിത നികുതി നിര്‍ണയ'(ഫേസ്‌ലെസ് ടാക്‌സ് അസസ്‌മെന്റ്) സംവിധാനം ഇന്ത്യ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിത്യബിര്‍ള ഗ്രൂപ്പ് തായ്‌ലന്‍ഡില്‍ പ്രവര്‍ത്തനം തുടങ്ങിയതിന്റെ സുവര്‍ണജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും നികുതി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് മോദിയുടെ പ്രഖ്യാപനം. ബിജെപി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തു നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ മോദി ചൂണ്ടിക്കാട്ടി. ജിഎസ്ടി നടപ്പാക്കിയത് സാമ്പത്തിക മേഖലയെ ഏകീകരിച്ചു. ജിഎസ്ടി ജനസൗഹൃദപരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവര്‍ഗത്തിന്റെ നികുതിഭാരം കുറച്ചു. ഏറ്റവും മികച്ച ജനസൗഹൃദ നികുതി സംവിധാനമുള്ളത് ഇന്ത്യയിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍