കമല്‍ഹാസനുമായി കൈകോര്‍ക്കും; നിര്‍ണായക രാഷ്ട്രീയ നീക്കവുമായി രജനീകാന്ത്

 ചെന്നൈ:തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി നടന്‍ രജനീകാന്ത്. ജനനന്മയ്ക്ക് വേണ്ടി കമല്‍ഹാസനുമായി രാഷ്ട്രീയമായി കൈകോര്‍ക്കുമെന്ന് താരം വ്യക്തമാക്കി. പ്രസ്താവനയെ കമല്‍ ഹാസനും സ്വാഗതം ചെയ്തു. കമല്‍ഹാസന്‍ സിനിമയില്‍ ആറ് പതിറ്റാണ്ട് പൂര്‍ത്തീകരിച്ചതിന്റെ ആഘോഷവേളയില്‍, തമിഴ്‌നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജനങ്ങള്‍ക്കായി കമലുമായി കൈകോര്‍ക്കുമെന്ന പ്രഖ്യാപനം. നാടിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കമല്‍ഹാസനും പ്രതികരിച്ചു. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ട്ടി രൂപീകരിച്ചിരുന്നില്ല. ലക്ഷ്യം 2021 ലെ തെരഞ്ഞെടുപ്പ് മാത്രമാണെന്നന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും അനുകൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍