നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം:നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജോസ് തോമസ് അന്തരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപത്ത് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തിലാണ് മരണം. സംസ്‌കാരം പിന്നീട് . കോട്ടയം കുടമാളൂര്‍ സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ഒട്ടേറെ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.അന്‍പതിലേറെ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ നിരവധി തവണ സ്വന്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍