ജസ്റ്റീസ് ആര്‍. ഭാനുമതി കൊളീജിയത്തില്‍

ഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റീസ് ആര്‍.ഭാനുമതി കൊളീജിയത്തില്‍ അംഗമായി. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു വനിതാ ജഡ്ജി കൊളീജിയം അംഗമാകുന്നത്. കൊളീജിയത്തില്‍ അംഗമാകുന്ന രണ്ടാമത്തെ വനിതയാണ് ജസ്റ്റീസ് ആര്‍. ഭാനുമതി. ജസ്റ്റീസ് രുമ പാലാണ് കൊളീജിയത്തില്‍ അംഗമായ ആദ്യ വനിത. 2020 ജൂലൈ 19ന് വിരമിക്കുന്നതുവരെ ജസ്റ്റീസ് ആര്‍. ഭാനുമതി കൊളീജിയത്തില്‍ അംഗമായിരിക്കും. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരാണ് കൊളീജിയത്തില്‍ ഉള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാരെയും സുപ്രീംകോടതി ജഡ്ജിമാരെയും നിയമിക്കാനും സ്ഥലംമാറ്റാനും ശിപാര്‍ശ നല്‍കുന്നത് കൊളീജിയമാണ്.
ചീഫ് ജസ്റ്റീസായി ചുമതലയേല്‍ക്കുന്ന ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റീസ്മാരായ എന്‍.വി രമണ, അരുണ്‍ മിശ്ര, രോഹിംഗ്ടണ്‍ നരിമാന്‍, ആര്‍. ഭാനുമതി എന്നിവരാണ് കൊളീജിയത്തിലെ അംഗങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍