തിരുവനന്തപുരം: നഗരത്തിലെ ട്രാഫിക് സംവിധാനം ആറു മേഖലകളായി തിരിച്ച് ആറ് എന്‍ഫോഴ്സ്മെന്റ് വാഹനങ്ങള്‍ക്ക് ചുമതല നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ചീറ്റ എന്ന പദ്ധതി രണ്ടാഴ്ചക്കകം നടപ്പിലാക്കും.നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാരം കാണുന്നതിനുമായി പോലീസ് ട്രെയിനിംഗ് കോളജില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തില്‍ ഇന്റഗ്രേറ്റഡ് ട്രാഫിക് സംവിധാനം ആറുമാസത്തിനകം നടപ്പില്‍ വരുത്തും. ഗതാഗതപ്രശ്നങ്ങള്‍ അധികൃതരെ അറിയിക്കാന്‍ മൊബൈല്‍ ആപ് സംവിധാനം ഏര്‍പ്പെടുത്തും. ഇതുവഴി ആര്‍ക്കും ഗതാഗത നിയമലംഘനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി അധികൃതര്‍ക്ക് എത്തിക്കാം. തുടര്‍ന്ന് പിഴ നിശ്ചയിച്ച് അതിനുള്ള നോട്ടീസ് വാഹന ഉടമയ്ക്ക് അയയ്ക്കും. ഈ സംവിധാനവും ഏതാനും മാസത്തിനകം നിലവില്‍വരും. ട്രാഫിക് പോലീസ് പൊതുജനസൗഹൃദമാക്കാനും ഗതാഗതനിയന്ത്രണത്തിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനും നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. ഇമെയില്‍ മുഖേനയും നേരിട്ടുമായി മുന്നൂറിലധികം നിര്‍ദേശങ്ങളും പരാതികളുമാണ് പോലീസ് മേധാവിക്ക് ലഭിച്ചത്. യോഗത്തില്‍ 41 പേര് വിവിധ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്.ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. പൊതുജനങ്ങള്‍ നല്കിയ നിര്‍ദേശങ്ങളിന്‍ മേല്‍ മൂന്നുമാസത്തിനകം നടപടി
0 അഭിപ്രായങ്ങള്‍