ഗ്രൂപ്പില്‍ ചേര്‍ക്കുന്നതില്‍നിന്നു ചിലരെ മാത്രം വിലക്കാന്‍ പുതിയ സംവിധാനം

അനുവാദമില്ലാതെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ചേര്‍ത്തതിന് വഴക്കിട്ടു മടുത്തവര്‍ ഏറെ, ഏറെപ്പേരുടെ ഈ വിധമുള്ള ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമായിരിക്കുന്നു. ആര്‍ക്കൊക്കെ തങ്ങളെ ഗ്രൂപ്പില്‍ ചേര്‍ക്കാമെന്നും ക്ഷണിക്കാമെന്നും ഉപയോക്താവിനു തീരുമാ നിക്കാന്‍ അധികാരം നല്‍കുന്ന പുതിയ പ്രൈവസി സംവിധാനം വാട്‌സ് ആപ്പിലെത്തിയിരിക്കുന്നു. ആവശ്യമില്ലാത്ത ഗ്രൂപ്പുകളിലേ ക്കു നമ്മെ ക്ഷണിക്കുന്നവരെ പ്രത്യേകമായി തെരഞ്ഞുപിടിച്ചു വിലക്കാന്‍ കഴിയുന്നതാണ് ഈ സംവിധാനം. ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നതില്‍നിന്നു ചിലരെ മാത്രം ബ്ലോക്ക് ചെയ്യാവുന്ന 'മൈ കോണ്‍ടാക്‌സ് എക്‌സപ്റ്റ്'' ഓപ്ഷനാണ് വാട്‌സ് ആപ് പുതുതായി എത്തിച്ചിരിക്കുന്നത്. നേരത്തെ എവരിവണ്‍, മൈ കോണ്‍ടാക്‌സ്, നോബഡി എന്നിങ്ങനെ മൂന്നു ഓപ്ഷനുകളാണുണ്ടാ യിരുന്നത്. എന്നാല്‍, കോണ്‍ടാക്ടിലുളളവരില്‍ ചിലരെ ഗ്രൂപ്പില്‍ ചേര്‍ക്കുന്നതില്‍നിന്നു വിലക്കാന്‍ ഈ മൂന്നു ഓപ്ഷനുകളിലും സംവിധാനമില്ലാത്തതു വലിയ പരാതിക്കു കാരണമായിരുന്നു.
ഈ സാഹചര്യത്തിലാണ് നോബഡി ഫീച്ചറിനു പകരമായി മൈ കോണ്‍ടാക്‌സ് എക്‌സപ്റ്റ് ഓപ്ഷന്‍ കമ്പനി അവതരിപ്പിച്ചി രിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍