നിത്യാനന്ദയ്‌ക്കെതിരേ കേസ്; രണ്ടു ശിഷ്യര്‍ അറസ്റ്റില്‍

അഹമ്മദാബാദ്:പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവില്‍വച്ചതടക്കമുള്ള കുറ്റങ്ങള്‍ക്ക് ആള്‍ദൈവം നിത്യാനന്ദ യ്‌ക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തു. സ്വാമിയുടെ ശിഷ്യകളും അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതലക്കാരുമായ സ്വാമിനി പ്രാണപ്രിയാനന്ദ, സ്വാമിനി പ്രിയതത്വ പൃഥ്വി കിരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ആശ്രമത്തില്‍നിന്നും ഒരു ഫ്‌ളാറ്റില്‍നിന്നും നാലു കുട്ടികളെ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ വയ്ക്കല്‍, ശാരീരിക മര്‍ദനത്തിന് ഇരയാക്കല്‍, നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിക്കല്‍, സംഭാവന ലഭിക്കാന്‍ ഉ പയോഗപ്പെടുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് സ്വാമിക്കും ശിഷ്യകള്‍ക്കും എതിരേ ചുമത്തിയിരിക്കുന്നത്. രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഹമ്മദാബാദിലെ ആശ്രമത്തില്‍നിന്നു രണ്ടു കുട്ടികളെ മോചിപ്പിച്ചത്. ഫ്‌ളാറ്റില്‍നിന്നു കണ്ടെത്തിയ ഒന്‍പതും പത്തും പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റര്‍ ചെ യ്തത്. ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മതപരമായ ചടങ്ങുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ആശ്രമത്തില്‍ തടവില്‍ വച്ചിരിക്കുകയാണ് എന്നാരോപിച്ച് ജനാര്‍ദന ശര്‍മ എന്നയാള്‍ ഗുജറാത്ത് ഹൈക്കോടതി യില്‍ പരാതി നല്കിയിരുന്നു. ഈ കുട്ടികളെ രക്ഷിച്ച് രക്ഷിതാക്കള്‍ക്കു കൈമാറിയെന്നു പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍