ഒപി ബഹിഷ്‌കരിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; രോഗികള്‍ ബുദ്ധിമുട്ടില്‍

 തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു. രണ്ടു മണിക്കൂര്‍ നേരത്തേക്കായിരുന്നു ഡോക്ടര്‍മാരുടെ പണിമുടക്ക്. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍, മറ്റു അത്യാഹിത സേവനങ്ങള്‍ എന്നിവയെ സമരത്തില്‍നിന്നു ഒഴിവാക്കിയത് ഒപിയില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ പെരുവഴിയിലായി. സൂചനാസമരം കൊണ്ടു ഫലമില്ലെങ്കില്‍ ഈ മാസം 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണു ഡോക്ടര്‍മാരുടെ സംഘടനയുടെ പദ്ധതി.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസ്, കോളജ് പ്രിന്‍സിപ്പല്‍മാരുടെ ഓഫീസ് എന്നിവയ്ക്കു മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണയും പ്രകടനവും നടത്തുമെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍