ഡല്‍ഹിയില്‍ സ്ഥിതി അസഹ്യം: കേജരിവാള്‍

 ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം മൂലം അസഹ്യമായ സ്ഥിതിവിശേഷമാണ് ഡല്‍ഹിയിലുള്ളതെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇവിടെയുള്ളവരുടെ കുറ്റംകൊണ്ടല്ല ഇതെല്ലാം. പ്രശ്‌നം നേരിടാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടും ഫലം കാണുന്നില്ല. പഞ്ചാബ് മുഖ്യമന്ത്രിയും ആശങ്ക അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആശ്വാസനടപടികള്‍ സ്വീകരിക്കണമെന്ന് കേജരിവാള്‍ ആവശ്യപ്പെട്ടു. മലിനീകരണത്തോത് അപകടകരമായ സ്ഥിതിയിലെത്തിയതു കണക്കിലെടുത്ത് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചു.മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റ ഇരട്ടയക്ക വാഹന നിയന്ത്രണം ഇന്നു പ്രാബല്യത്തിലാകും. വിഷയം സുപ്രീം കോടതി ഇന്നു പരിഗണിക്കുമെന്നാണ് സൂചന. കോടതി നിയോഗിച്ച മേല്‍നോട്ട സമിതി സ്ഥിതി വിശദീകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍