മറിച്ചിടാന്‍ ഷാ കൂടിയില്ല! പ്രസംഗം വളച്ചൊടിച്ചെന്ന് യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്ജനതാദള്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷാ ഇടപെട്ടെന്ന വിവാദ പ്രസ്താവന കോണ്‍ഗ്രസ് വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. രാജിവച്ച വിമത എംഎല്‍എമാര്‍ അവരവരുടെ കാരണങ്ങളാലാണ് രാജിവച്ചത്. പാര്‍ട്ടിക്ക് അതില്‍ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തതായി ചെയ്യേണ്ടത് പാര്‍ട്ടി തീരുമാനിക്കും, നമ്മുടെ ദേശീയ അധ്യക്ഷന്‍ തീരുമാനിക്കും ഇതാണ് ഞാന്‍ പറഞ്ഞത്, മറ്റൊന്നുമല്ല യെദിയൂരപ്പ വിശദീകരിച്ചു. പ്രതിപക്ഷ ആരോപണങ്ങളില്‍ അര്‍ഥമില്ല. അമിത് ഷാ രാജിവയ്ക്കണമെന്നു പറയുന്നത് മണ്ടത്തരമാണ്. ഇപ്പോ നടക്കുന്നത് വ്യാജപ്രചരണമാണ്. ഉപതെരഞ്ഞെടുപ്പില്‍ അവരെ ജനം ശിക്ഷിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.കര്‍ണാടകത്തിലെ കോണ്‍ഗ്രസ്ജനതാദള്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കിയതിനു ചരടുവലികള്‍ നടത്തിയതു ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണെ ന്നായിരുന്നു യെദിയൂരപ്പയുടെ വെളിപ്പെടുത്തല്‍. ബിജെപി എംഎല്‍എമാര്‍ വിമതസ്വരമുയര്‍ത്തിയപ്പോള്‍ അവരെ നിലയ്ക്കു നിര്‍ത്താനാണ് അമിത് ഷായുടെ പേരു പറഞ്ഞു യെദിയൂരപ്പഇടപെട്ടത്.'നിങ്ങളെക്കൊണ്ടു തീരുമാനങ്ങളെടുപ്പിച്ചതു ഞാനല്ലെന്നു നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണല്ലോ! അങ്ങനെയല്ലേ...ദേശീയ അധ്യക്ഷനാണ് എല്ലാത്തിനും മേ ല്‍നോട്ടം വഹിച്ചതും കാര്യങ്ങളെല്ലാം സജ്ജീകരിച്ചതും. 17 എംഎഎല്‍എമാര്‍ രണ്ടോ മൂന്നോ മാസത്തോളം മണ്ഡലത്തിലേക്കു പോകാതെ മുംബൈയില്‍ കഴിഞ്ഞു. അവര്‍ക്കു കുടുംബത്തെ പോലും കാണാന്‍ കഴിഞ്ഞില്ല. അതു നിങ്ങള്‍ക്ക് അറിയാമായിരുന്നില്ലേ! അങ്ങനെയല്ലേ'പുറത്തുവന്ന ടേപ്പിലെ സംഭാഷണം ഇങ്ങനെ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍