വാട്‌സ്ആപ് ചോര്‍ത്തി ചാരവൃത്തി: പാര്‍ലമെന്ററി സമിതി പരിശോധിക്കും

 ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വേര്‍ പെഗാസസ് ഉപയോഗിച്ച് വാട്‌സ്ആപ് വഴി വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം പാര്‍ലമെന്ററി സമിതി പരിശോധിക്കും. വിഷയത്തില്‍ ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള സമിതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഈ മാസം 15ന് വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സമിതി അറിയിച്ചിരിക്കുന്നത്. അതേസമയം, പെഗാസസ് വിവാദത്തില്‍ വാട്‌സ്ആപ് കേന്ദ്ര സര്‍ക്കാരിന് വിശദീകരണം നല്‍കി. വിവരം ചോര്‍ത്തലിനെക്കുറിച്ച് കഴിഞ്ഞ മേയില്‍ തന്നെ ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നെന്ന് വാട്‌സ്ആപ് പറയുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കുമെന്നും അവര്‍ അറിയിച്ചു. വാട്‌സ്ആപ് വഴി വിവരങ്ങള്‍ ചോര്‍ത്തിയതില്‍ കേന്ദ്രസര്‍ക്കാരും പ്രതിക്കൂട്ടിലായതിനെ തുടര്‍ന്നാണ് വിശദീകരണം തേടിയത്. കേന്ദ്രസര്‍ക്കാരിന്റെ അനുവാദമോ അംഗീകാരമോ ഇല്ലാതെ രാജ്യത്തെ പൗന്മാരുടെ ഫോണുകളില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍