ഒരു യുവതിയെയും ശബരിമലയില്‍ കയറ്റില്ല, ഭക്തരായ സ്തീകള്‍ പോകില്ല: എ.കെ. ബാലന്‍

തിരുവനന്തപുരം: തൃപ്തി ദേശായി അടക്കം ഒരു യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്നു മന്ത്രി എ.കെ. ബാലന്‍. ശബരിമലയില്‍ കയറാന്‍ തയാറായി തൃപ്തി ദേശായി ഉള്‍പ്പെടെ അഞ്ചു സ്ത്രീകള്‍ കൊച്ചിയില്‍ എത്തുകയും ഇവര്‍ക്കൊപ്പം ചേര്‍ന്ന ബിന്ദു അമ്മിണി ആക്രമിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബാലന്റെ പ്രതികരണം. കേരളത്തിലുള്ള ഭക്തരായ സ്തീകള്‍ ശബരിമലയില്‍ പോകില്ല. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും. ഗൂഡാലോചന അന്വേഷിക്കും. വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശലംഘനമാണെന്നും ബാലന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍