മതം പഠിപ്പിച്ച അച്ചടക്കത്തെ രാഷ്ട്രീയം മലിനമാക്കുന്നു: ശ്രീകുമാരന്‍ തമ്പി

 പെരിയ: ഭാരതത്തിന്റെ സംസ്‌കാരം മഹ ത്തരമാകുന്നത് നാടിനെ മാതൃഭൂമിയായി അമ്മയായി കാണുന്നതുകൊണ്ടാണെന്നും മതം പഠിപ്പിച്ച അച്ചടക്കത്തെ രാഷ്ട്രീയം മാലിന്യ മാക്കി മാറ്റുകയാണെന്നും ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന 'കല, സംസ്‌കാരം, ദര്‍ശനം കേരളീയ പാരമ്പര്യ ത്തില്‍' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സം സാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊവൈസ് ചാന്‍സലര്‍ ഡോ.കെ.ജയപ്രസാദ് അധ്യക്ഷ തവഹിച്ചു. രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍, ഇന്ദിരാഗാന്ധി ദേശീയ സാംസ്‌കാരിക കേന്ദ്രം തൃശൂര്‍ മേഖല ഡയറക്ടര്‍ ഡോ.ഇ.എന്‍.സജിത് മലയാള വിഭാ ഗം അധ്യക്ഷന്‍ ഡോ. എന്‍. അജിത്കുമാര്‍, ഡോ.വി.രാജീവ്, ഡോ. ആര്‍. ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു. കേരളീയ ചിത്രകലാപാ രമ്പര്യത്തെക്കുറിച്ച് പ്രഫ.എം. ജി. ശശിഭൂഷന്‍, ഗണിത ജ്യോതി ശാ സ്ത്രപാരമ്പര്യത്തെക്കുറിച്ച് ഡോ. വി.ബി. പണിക്കര്‍, വേദാന്ത പാര ന്പര്യത്തെക്കുറിച്ച് പ്രഫ. സി. എം. നീലകണ്ഠന്‍, മനോജ് എസ്. നായര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍