മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രത്തിന്റെ വിരുദ്ധ സമീപനം അവസാനിപ്പിക്കണം: ഡീന്‍ കുര്യാക്കോസ്

മൂവാറ്റുപുഴ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയോടുള്ള കേന്ദ്രത്തിന്റെ വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ലോക്‌സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയും, ഇന്നേ വരെ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമൂഹ്യക്ഷേമ പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കഴിഞ്ഞ ആറുമാസമായി കേരളത്തില്‍ എല്ലാ ജില്ലകളിലും തൊഴിലുറപ്പ് പദ്ധതി വേതനം മുടങ്ങിയിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ മാത്രം നിലവില്‍ 2.06 ലക്ഷത്തിലധികം ആളുകള്‍ തൊഴിലുറപ്പ് ജോലികള്‍ ചെയ്ത് വരുന്നുണ്ട്. ജില്ലയില്‍ ജൂലായ് മാസം മുതല്‍ 59 കോടി രൂപ തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ ഗൗരവമായി ഇടപെടാത്തതുമൂലം സാമൂഹികമായും സാമ്ബത്തികമായും ഏറെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, ഗ്രാമീണ ജനതയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടുകയാണ്. വസ്തുത ഇതായിരിക്കെ ഈ പ്രശ്‌നത്തില്‍ ഇടപെട്ട് തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന വേതനം അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനോട് ഡീന്‍ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍