പന്തിനു മാത്രം എന്താണിത്ര പ്രത്യേകത ഇനിയും എത്ര അവസരങ്ങള്‍ നല്‍കുമെന്ന് ആരാധകര്‍

 കൊല്‍ക്കത്ത:ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ജൈത്രയാത്ര ആരംഭിച്ചത് ദാദയുടെ (സൗരവ് ഗാംഗുലി) ടീമില്‍ നിന്നാണെന്ന് നായകന്‍ വിരാട് കോഹ്‌ലി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 20ന് ഇന്ത്യ തൂത്തുവാരി യതിന് പിന്നാലെയാണ് കോ ഹ്‌ലി യുടെ പ്രതികരണം. ടെസ്റ്റ് ക്രിക്കറ്റ് മാനസികമായ പോരാട്ടം കൂടിയാണ്. തലയുയര്‍ത്തി നില്‍ക്കാന്‍ പഠിച്ചുകഴിഞ്ഞു. എല്ലാം ആരംഭിച്ചത് ദാദയുടെ ടീമില്‍ നിന്നാണ്. കഠിന പരിശ്രമം നടത്തുന്നതിനു ഫലമുണ്ട്. ലോകത്തെ ഏതു പിച്ചിലും വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് ഇന്ത്യന്‍ ബൗളര്‍ മാര്‍ക്കുണ്ട്. ഇന്ത്യന്‍ ടീം കൃത്യമായ പാതയിലാണ്. മത്സരങ്ങള്‍ ആസ്വദിക്കുന്നു കോഹ്‌ലി പറഞ്ഞു. ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റിന് വേദിയായ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം നിറച്ച ആരാധകര്‍ക്കും കോഹ്‌ലി നന്ദി പറഞ്ഞു. ഈഡനിലെത്തിയ കാണികള്‍ വിസ്മയമാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍