നികുതി അടച്ചു; പൃഥ്വിയുടെ കാര്‍ രജിസ്ട്രര്‍ ചെയ്തു

പൃഥ്വിരാജിന്റെ ആഡംബര കാര്‍ രജിസ്ട്രര്‍ ചെയ്തു. ഒന്‍പതര ലക്ഷം രൂപകൂടി അടച്ചാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കാര്‍ രജിസ്ട്രര്‍ ചെയ്യുവാന്‍ സമര്‍പിച്ച അപേക്ഷയില്‍ കാറിന്റെ വില കുറച്ച് കാണിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് രജിസ്‌ട്രേഷന്‍ തടഞ്ഞിരുന്നു. കാറിന്റെ യഥാര്‍ഥ വിലയില്‍ നിന്നും 30 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. ഈ തുക സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ കുറച്ചു നല്‍കിയതാണെന്നാണ് വാഹനം വിറ്റ സ്ഥാപനം അറിയിച്ചത്. എന്നാല്‍ ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്ന് നിയമം. അതുകൊണ്ട് ഒന്‍പതര ലക്ഷം കൂടി നികുതിയായി അടയ്ക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍