വീണ്ടും 'തിരോന്തരം'കാരനായി സുരാജ്: ഷെയ്ന്‍ നിഗം ചിത്രത്തില്‍ഗുണ്ട

ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന ഗുണ്ടയായി എത്തുന്നു. നീണ്ട ഇടവേളക്കുശേഷം സുരാജ് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന എന്നതാണ് ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റിയലിസ്റ്റ് ത്രില്ലറാണ് ചിത്രം. നായകനായ ഷെയ് ന്‍ നിഗം ഐ.ടി ജീവനക്കാരനായാണ് അഭിനയിക്കുന്നത്. ജി. ആര്‍. ഇന്ദുഗോപന്റേതാണ് തിരക്കഥ.എപ്രില്‍ രണ്ടാം വാരം തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങും.അതേസമയം ക്രിസ് മസിന് തിയേറ്ററില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സാണ് സുരാജിന്റെ പുതിയ റിലീസ്. ചിത്രത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ് പെകട്‌റായാണ് സുരാജ് എത്തുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ആണ് ഒടുവില്‍ തിയേറ്ററില്‍ എത്തിയ സുരാജ് ചിത്രം. ഈ സിനിമയിലെ ഭാസ്‌കര പൊതുവാള്‍ എന്ന സുരാജിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍