വിദ്യാലയങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന്

തൊടുപുഴ: എല്ലാ പൊതുവിദ്യാലയങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന് വിവിധ പിടിഎ കമ്മിറ്റികളുടെ സംയുക്ത യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടവെട്ടി, പുറപ്പുഴ, കരിങ്കുന്നം, കുമാരമംഗലം, മണക്കാട്, പുറപ്പുഴ, മണക്കാട്, പഞ്ചായത്തുകളിലെയും തൊടുപുഴ നഗരസഭയിലെയും പിടിഎ പ്രസിഡന്റുമാര്‍, എംപിടിഎ പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. തൊടുപുഴ ഡയറ്റ് ലാബ് യുപി സ്‌കൂളില്‍ നടന്ന പിടിഎ അംഗങ്ങള്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടിയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. എല്ലാമാസവും കൃത്യമായ ദിവസം പിടിഎ കമ്മിറ്റിയും ക്ലാസ് പിടിഎയും ചേരണമെന്നും സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാത്ത ഹെഡ്മാസ്റ്റര്‍ മാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സി.കെ ലതീഷ് , ദീപാ സിജു , ഉല്ലാസ് കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍