സമുദ്ര സുരക്ഷ ഒരുക്കുന്നതില്‍ നാവികസേനയുടെ സേവനം സ്തുത്യര്‍ഹം: രാഷ്ട്രപതി

 കണ്ണൂര്‍:സമുദ്ര സുരക്ഷ ഒരുക്കുന്നതില്‍ ഇന്ത്യന്‍നാവിക സേന മികച്ച സേവനമാണ് നടത്തുന്നതെന്ന് രാഷ്ട്രപതി രാംമല നാവിക അക്കാഡമിക്ക് പ്രസിഡന്റ്‌സ് കളര്‍ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു കര, നാവിക, വ്യോമ സേനകളുടെ സര്‍വസൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതി. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് നമ്മുടെ സൈന്യം സുസജ്ജമാണ്. രാജ്യത്തിന്റെ പതാക ഒരിക്കലും താഴെ പോകാന്‍ അനുവദിക്കരുത്. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍ സേനാ വിഭാഗങ്ങള്‍ ജാഗ്രതയോടെ ഇരിക്കേണ്ടത് അനിവാര്യമാണ്. പരമ്ബരാഗത വെല്ലുവിളികള്‍ക്ക് പുറമേ രാജ്യം മറ്റ് പലവെല്ലുവിളികളും നേരിടുകയാണ്. പ്രകൃതിദുരന്തടക്കമുളള ഘട്ടങ്ങളില്‍ നാവികസേനയുടെ പ്രവര്‍ത്തനം അനിവാര്യമായ കാലഘട്ടമാണ്. ഇതിന് സേന കൂടുതല്‍ സജ്ജമാകണം. മികച്ച സേവനത്തിനുള്ള ഈ പുരസ്‌കാരം മുന്നോട്ടുള്ള പ്രയാണത്തില്‍ ഊര്‍ജമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.ആധുനിക വിവര സാങ്കേതിക വിദ്യകള്‍ സേനാ വിഭാഗങ്ങളുടെ പരിശീലനങ്ങള്‍ക്ക് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കൂടി നമുക്ക് കഴിയണമെന്നും രാഷ്ട്രപതി പറഞ്ഞു. വരാനിരിക്കുന്നത് വിവര സാങ്കേതികയുടെ കാലമാണെന്നും ഇതിനനുസൃതമായി പരിശീലനത്തിലടക്കം ആവശ്യമായ മാറ്റം വരുത്തണമെന്നും രാഷ്ട്രപതി ഉദ്‌ബോധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍