ഷെയിനിനെ എന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമ ചെയ്യും: രാജീവ് രവി

 നിര്‍മ്മാതാക്കളുടെ സംഘടന ഷെയിന്‍ നിഗത്തിനെ വിലക്കിയതിനെത്തുടര്‍ന്ന് താരത്തിന് പിന്തുണയുമായി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. താന്‍ ഷെയിനിനെ വച്ച് സിനിമ ചെയ്യുമെന്നും വേണ്ടിവന്നാല്‍ അദ്ദേഹത്തെ തന്റെ അസിസ്റ്റന്റാക്കുമെന്നും രാജീവ് രവി പറയുന്നു. ഷെയിന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍ അതിനെ ന്യായീകരിക്കുന്നില്ലെന്നും അതിന്റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും രാജീവ് രവി പറഞ്ഞു. ഷെയിന്‍ 22 വയസുള്ള ഒരു പയ്യനാണ്. അവന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ന്യായീകരിക്കുന്നില്ല. പക്ഷെ, അവന്റെ അഭിപ്രായം രേഘപ്പെടുത്തുന്നതില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും അവകാശമില്ല. അവര്‍ അവനെ വിലക്കിയാല്‍ ഞാന്‍ അവനെ എന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമ ചെയ്യും. അവനെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല, വിലക്കുന്നവര്‍ തന്നെ അവനെ വച്ച് സിനിമ ചെയ്യും. രാജീവ് രവി പറയുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ചാണ് അവനെ താരതമ്യപ്പെടുത്തുന്നത്. സിനിമയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നില്ലേ, കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നില്ലേ, ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ലല്ലോ. ഈഗോ മാറ്റിവെച്ച് അവനെ വിളിച്ചിരുത്തി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. നല്ലൊരു കലാകാരനാണ്. അവനെ തല്ലിക്കെടുത്തരുത്. രാജീവ് രവി പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍