ഭാവി വാഗ്ദാനം വിദ്യാലയത്തില്‍ ഇല്ലാതായി; ഷഹലയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ക്ലാസ്മുറിക്കുള്ളിലെ മാളത്തില്‍നിന്നു പാമ്പിന്റെ കടിയേറ്റു മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഭാവിയുടെ വാഗ്ദാനമായ ജീവന്‍ അതിദാരുണമായി വിദ്യാലയത്തില്‍ ഇല്ലാതായെന്ന് രാഹുല്‍ കത്തില്‍ എഴുതി. അനുയോജ്യമായ പഠനാന്തരീക്ഷത്തിന്റെ അഭാവം വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഒരുപോലെ നിരാശപ്പെടുത്തുന്നു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് ഓഡിറ്റ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോടും പൊതുവിദ്യാഭ്യാസ വകുപ്പിനോടും അഭ്യര്‍ഥിക്കുന്നതായും രാഹുല്‍ പറഞ്ഞു. ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും വയനാട്ടിലെ മറ്റ് പൊതുവിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യവികസനത്തിനായി സമയബന്ധിതമായ കര്‍മപദ്ധതി ആവിഷ്‌കരിക്കാനും രാഹുല്‍ ഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍