ദിലീപ് ജോഷി കൂട്ടുകെട്ട് വീണ്ടും

 ഒരു ഇടവേളക്ക് ശേഷം മലയാള സി നി മയിലേക്ക് തിരിച്ചെത്തിയ മാസ് ഫിലിം മേക്കര്‍ ജോഷിയും ദിലീപും ഒന്നി ക്കു ന്നു. അവതാരം എന്ന ചിത്ര ത്തിന് ശേ ഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ഓണ്‍ എയര്‍ എന്നാണ് പേരിട്ടി രിക്കു ന്ന ത്. നവാഗതരായ അരുണും നിരഞ്ജ നും ചേര്‍ന്ന് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. സജിന്‍ ജാഫര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.റണ്‍വേ, ലയണ്‍, ട്വന്റി ട്വന്റി, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളിലൂടെയാണ് ദിലീപും ജോഷിയും ഇതിന് മുമ്പ് ഒന്നിച്ചത്. ഓണ്‍ എയറിനെക്കൂടാതെ കേശു ഈ വീടിന്റെ ഐശ്വര്യം, മൈ സാന്‍, പ്രൊഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളാണ് ദിലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍